കുവൈറ്റ് വാർത്തകൾ
കുവൈത്തിൽ പുതിയ ധന-വിദ്യാഭ്യാസ മന്ത്രിമാരെ നിയമിച്ചു!
കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അദേൽ അൽ മാനെയെ വിദ്യാഭ്യാസ മന്ത്രിയായും ഫഹദ് അൽ ജാറല്ലയെ ധനമന്ത്രിയായും നിയമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി ഫഹദ് അബ്ദുൾ അസീസ് ഹസൻ അൽ ജറല്ലയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ അൽ ജാബർ അൽ സബാഹിന്റെ സാന്നിധ്യത്തിൽ ബയാൻ കൊട്ടാരത്തിൽ വച്ചാണ് രണ്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മുൻ ധനമന്ത്രി മനാഫ് അബ്ദുൽ അസീസ് അൽ ഹജേരി ജൂലൈ 12 ന് കാരണം വ്യക്തമാക്കാതെ രാജിവച്ചപ്പോൾ മുൻ വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി ജൂലൈ 17 ന് രാജിവച്ചു.